സ്നേഹകാലം  - തത്ത്വചിന്തകവിതകള്‍

സ്നേഹകാലം  

വിടരാൻ‍കൊതിക്കുന്നൊരെൻ
‍മനോമുകുളത്തില്‍
ഉറയുന്നവർ‍ണ്ണം,
വസന്തകാലം

കരയുമ്പോഴെൻ‍ കണ്ണുനീരിന്നു-
മപ്പുറം,പടരും ചുവപ്പാണു
സൂര്യോദയം

അകലങ്ങളിൽ‍ നിന്നുമറിയാൻ
‍തുടങ്ങവേ,ഉയരും മിടിപ്പിതെൻ
പ്രണയകാലം...

എന്റെനിശ്വാസങ്ങളെന്നിൽ
‍മരിക്കുവാന്‍,ആരോ രചിച്ചതീ
വിരഹകാലം

കാലങ്ങളെല്ലാമീ നമ്മൾ
‍ചമച്ചതാണാകട്ടെ എന്നുമൊരു
സ്നേഹകാലം


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:30-09-2013 11:59:20 PM
Added by :Deepak G Nair
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :