ഉടഞ്ഞു പോയ ബിംബങ്ങൾ  - മലയാളകവിതകള്‍

ഉടഞ്ഞു പോയ ബിംബങ്ങൾ  

ദ്വേഷത്തിൻ നാരായം
വെറും വെറുപ്പിന്റെ
ഇരുണ്ട ചായത്തിൽ മുക്കി
കലുഷിതമെൻ ചിത്തത്തിൽ
വികലമാം വാക്കിനാലെഴുതാം
ഉടഞ്ഞു പോയൊരു മണ്‍
വിഗ്രഹത്തിൻ കഥ

സൗഹൃദം തിരഞ്ഞേ നടന്ന നാൾ
ഏതോ തിരക്കിന്റെ വീഥിയിലല്ല
ചിരപരിചിതമെൻ മേച്ചിൽ പുറങ്ങളിൽ
കണ്ടു ഞാൻ നിന്നെ എൻ സഹയാത്രികയായ്
കണ്ണുകൾ കൂട്ടി മുട്ടി പരിചയിച്ചും
പിന്നെ വാക്കുകൾ കൊടുത്തും വാങ്ങിയും
വളർന്നു സൗഹൃദപ്പൂമരം

വാക്കിനാൽ വരച്ചു കാട്ടി നീ നിൻ
ജീവിതം,സ്വപ്‌നങ്ങൾ ,ചിത്രങ്ങളൊക്കെയും
വരികൾക്കുമപ്പുറം വർണ്ണങ്ങളേകി ഞാൻ
മിന്നും ഭാവനയും ചേർത്തു കൂട്ടി വായിച്ചു
നിൻ വർണ്ണ മോഹനമാം ചിത്രം

വാസന്ത ഹർഷോന്മാദങ്ങൾ
നൃത്തമാടും മയൂരങ്ങൾ ,കുസുമങ്ങൾ
മധുരോദാരം പാടും കുയിലുകൾ
മൃദുലളിതം സ്വപ്നസന്നിഭം വിസ്മയാവഹം

ഇവ്വണ്ണമങ്ങനെ വിരാജിക്കെ
പെട്ടെന്നു ഞെട്ടുന്നു ഞാനുമതുകേൾക്കെ
ഉടയുന്നു കല്പിതമാം ബിംബപ്രതിഷ്ടയും
തേങ്ങുന്നു മനസിൻ മഹാ മൗനവും


വാസന്ത പഞ്ചമം പാടും കുയിലല്ല നീ
ആനന്തനൃത്തമാടും മയിലല്ല
പേടിച്ചരണ്ടോടും പേടമാനല്ല
മൃദു ഭാവങ്ങൾ മിഴിവേകുമാസുര വീര്യമാം

അരുതാത്തു ഞാനെങ്ങനെ പറയേണ്ടൂ
വരളുന്നു നാവുമെൻ തൊണ്ടയും

ഉച്ചിഷ്ടം ഭക്ഷണമാക്കും
വൻ കഴുകുകൾ തൻ മുന്നിൽ
താനേ പറന്നിറങ്ങും പറവയായ്
തൻ മാംസം തന്നേ കൊടുത്തും
കഴുകരെ ഊട്ടി ഉറക്കിയും തൻ
തടമുറപ്പിക്കും മാംസ വില്പനക്കാരി
മിച്ച ഭോജനം തിന്ന് തെഴുത്തവർ
നിനക്കരുൾവതോ മെച്ചമാം ഉന്നതി

സ്വച്ച്ച ശീതളം സ്പടിക സന്നിഭം
തെളിഞ്ഞ നിൻ കണ്ണിൻ കയങ്ങളിൽ
മനസു വായിച്ചില്ല ഞാൻ മൗനമാ
ഭംഗികൾ മാത്രം കണ്ടു

ചേറു കണ്ടില്ല ഞാൻ ഒരു
ചെന്താമര മാത്രം കണ്ടു
ചേറിലെ പൂക്കുന്നു ചെന്താമര എന്ന
ലോകസത്യവും ഞാൻ മറന്നു

എന്തിനേ കഴുകർക്കിരയായ്
സ്വയം പറന്നു ചെന്നിറങ്ങുന്നു
മിണ്ടാതെ, എന്നെൻ മൗനം ചോദിക്കെ
നിൻ മോഹന മിഴികളേകിയുത്തരം

കൂട്ടുകരോക്കെയും കുരുവികൾ,പ്രാവുകൾ
കൂട്ടത്തിലുള്ളോരും കേവലർ, നിഷ്ക്രിയർ
കൂട്ടിനുള്ളോരിണയും ദുർബലൻ
കൂടു വിട്ടു പറന്നുപോയ്‌ ഞാൻ മാത്രമായ്

ഞാൻ സ്വയം കഴുകന്നു കാഴ്ച്ചയാകുകിൽ
കൈവരും ശക്തിയും നേട്ടങ്ങളും
തീരാ സൗഭാഗ്യങ്ങൾ തേടിവരുമേന്നെ
അവർതൻ കൈകളിൽ ഭാവിയും മോഹനം

നേട്ടങ്ങൾക്കിരയായ് നീ സ്വയം
സ്വന്തം മാംസവും വിറ്റു തിന്നു
മിഴിയാൽ കണ്ടതിലൊക്കെ ഭ്രമംപൂണ്ടു
നിൻ മനസ്സു സ്വമനസാ പേറുന്നോരാ
മോഹനാംഗനെ മറന്നു പോയ്‌

പറന്നു പോയൊരാ ദേശാടന പക്ഷി
തന്നിണക്കു സൗഭഗങ്ങളും തേടി
അകലെയോന്നുമാറിയാതവൻ വിയർക്കെ
പിന്നെയും നേടുന്നു നീ തീരാ സൗഭഗങ്ങൾ

ഉടഞ്ഞു പോയൊരെൻ ബിംബകല്പനകൾ
കൊഴിയുന്നു സൗഹൃദ പൂക്കളും,പൂമരം വാടുന്നു
സ്നേഹ സൗഹൃദനീരന്നമില്ലാതെ


up
0
dowm

രചിച്ചത്:ഹരികുമാർ .എസ്
തീയതി:01-10-2013 01:16:10 PM
Added by :HARIKUMAR.S
വീക്ഷണം:339
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me