മൂന്നാ൪ - തത്ത്വചിന്തകവിതകള്‍

മൂന്നാ൪ 


മൂന്നാ൪
=====
സുന്ദരസ്വപ്നം പോല്‍ കേരളമണ്ണിന്‍
കിഴക്കേച്ചരുവിലായ് മേവുന്ന സുന്ദരി
മരതകപ്പട്ടിന്റെ ചേലയും ചുറ്റിയി -
ട്ടാര്‍ദ്രമാം പുഞ്ചിരിതൂകിയാ സുന്ദരി

മാനവഹൃത്തത്തിലാഹ്ലാദവര്‍ഷം
ചൊരിഞ്ഞങ്ങു നില്‍ക്കയാണീ സഹ്യപുത്രി
ദൂരെയാകാശവക്കോളമെത്തുന്ന
തേയിലക്കാടിന്‍ ഹരിതാഭകൌതുകം

നല്ലിളംകാറ്റിന്റെ കൈപിടിച്ചോടുന്ന
കോടമഞ്ഞാകും കുസൃതിക്കുരുന്നുകള്‍
എത്ര സുഭഗമീ മാമാലക്കൂട്ടത്തിന്‍
കണ്ണുപൊത്തിക്കളി കണ്ടുനിന്നീടുവാന്‍

ഉണ്ണിക്കൈരണ്ടിലും വെണ്ണയുമായ് നില്‍ക്കും
കാര്‍മുകില്‍ വര്‍ണ്ണനെപ്പോലൊരാകാശവും
കാലികള്‍ മേയാനായ് പുല്തടം തീര്‍ത്തിട്ടു
നീളെക്കുതിക്കുന്ന കല്ലോലിനികളും

പ൪വ്വതപുത്രനൊന്നങ്ങതാദൂരത്തു
നീ൪ച്ചാലുതീ൪ക്കുന്ന പൂണൂലുമിട്ടിട്ടു
ഗായത്രി മന്ത്രം ജപിച്ചങ്ങു കാറ്റിനാല്‍
നില്കയായ൪ക്കന്നു സ്വാഗതമോതുവാന്‍

മാമാരക്കൂട്ടങ്ങള്‍ മേലെനിവ൪ത്തിയി -
ട്ടായിരം പൂക്കള്‍ തന്‍വര്‍ണ്ണക്കുടകളും
മടങ്ങുവാനാവാതെ ശങ്കിച്ചുനില്പുഞാന്‍
ഈവശ്യസുന്ദരഭൂമിയില്‍നിന്നും


up
0
dowm

രചിച്ചത്:
തീയതി:01-10-2013 10:02:52 PM
Added by :Mini Mohanan
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :