കറുപ്പും പ്രണയവും  - പ്രണയകവിതകള്‍

കറുപ്പും പ്രണയവും  

കറുപ്പില്സ്വറ്ണ്ണപ്പൂക്കള്തുന്നിയസാരിചുറ്റി
കുറുമ്പിപ്പെണ്ണാളെന്റ്റെമുന്നില് വന്നുനില്ക്കവേ
താരകനിബിഡമാംഹൃദയാകാശത്തിലേ-
യ്ക്കാരിതെത്തി നോക്കുന്നു ..പ്രണയപ്പൂത്തിങ്കളോ!
കറുപ്പാണെനിക്കേറ്റംപ്രിയമാംനിറമെന്നും
കറുപ്പിന്നഴകേഴാണെന്നതുംചൊല്ലീടവെ
കടക്കണ്ണിനാലൊരുകുളിരമ്പെയ്തുഹംസ -
പ്പിടയെപ്പോലെയവള്കുണുങ്ങിക്കടന്നുപോയ്‌
പിന്നെയെപ്പോഴായാലുംകറുപ്പുനിറംകാണ്‍കെ
എന്നിണക്കിളീ ഞാന് നിന്സുന്ദരാനനമോറ്ക്കും
ഒന്നുകാണുവാനൊന്നുമിണ്ടുവാനൊരിക്കലെന്
ഓമനക്കിനാവിലേയ്ക്കെങ്കിലുംവരുമോ നീ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:01-10-2013 11:10:04 PM
Added by :vtsadanandan
വീക്ഷണം:431
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me