അച്ഛനോട്.... - തത്ത്വചിന്തകവിതകള്‍

അച്ഛനോട്.... 


(അകാലത്തില്‍ ഈ ലോകം വെടിഞ്ഞ അച്ഛന്റെ ജന്‍മദിനം ഇന്ന് - ഒക്ടോബര്‍ 2.)
അച്ഛനോട്....
==========
താത, നീയെന്തേ മറഞ്ഞുപോയ് ദൂരേയ്ക്കു
കാതരയാമെന്റെ പിന്‍വിളി കേള്‍ക്കാതെ
യാത്ര ചോദിക്കാതെ, കണ്ണുനീരൊപ്പാതെ
മാത്രനേരം കൊണ്ടു മാഞ്ഞെങ്ങു പോയി നീ..
വാക്കുകള്‍ നാവിലുറയ്ക്കാത്ത ബാല്യത്തില്‍
അച്ഛനെന്നുള്ള രണ്ടക്ഷരം മാത്രമാ-
ണാശ്രയത്തിന്നു ഞാനുച്ചരിച്ചെന്നുമേ
അമ്മയ്ക്കു പിന്നെയേ സ്ഥാനമുണ്ടായുള്ളു.
ആയിരം കഥകളും കവിതയും ചൊല്ലിത്ത
ന്നാനന്ദപൂരിതമാക്കിയെന്‍ ബാല്യത്തെ
ഏറ്റവും സമ്പന്നമാക്കിയെന്നച്ഛനെ
എന്തിനാണീശന്‍ വിളിച്ചിത്ര ഝടുതിയില്‍?
അഞ്ചു വയസ്സു കടന്നില്ലയക്ഷര മുറ്റത്തു
പിഞ്ചുകാല്‍ വെച്ചില്ലതിന്‍മുന്‍പേ
ആവിരല്‍ തുമ്പെങ്ങോ കൈവിട്ടു പോയിഞാ-
നൊന്നുമറിയാതെ നോക്കി നിന്നു.
അമ്മൂമ്മ ചൊല്ലിത്തന്നീശ്വരനേറ്റവും
പ്രിയമുള്ളതാണെന്റെയച്ഛനെയത്രേ..
എന്നിട്ടുമറിയില്ലെന്നച്ഛനെയീശ്വരന്‍
എന്തിനായ് വേഗം വിളിച്ചങ്ങു കൊണ്ടുപോയ്
എത്ര കരഞ്ഞു ഞാന്‍ പ്രാര്‍ത്ഥിച്ചതീശനോ
ടെന്‍പ്രിയ താതനെത്തിരികെനല്‍കീടുവാന്‍..
കേട്ടതില്ലീശനെന്‍ പ്രാര്‍ത്ഥനയല്പവും
കാട്ടിയുമില്ലിറ്റു കരുണ തന്‍ കണികയും
................................................
ഈ ലോകസാഗര മധ്യത്തില്‍ ഞാനെന്റെ
ജീവിതത്തോണി തുഴഞ്ഞിടുമ്പോള്‍
ഒരു കുഞ്ഞു കാറ്റായി വന്നെന്റെ തോണിക്കു
നേരായ ദിക്കങ്ങു കാട്ടിത്തരേണം...


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:02-10-2013 11:55:32 PM
Added by :Mini Mohanan
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Nisha
2013-10-04

1) വളരെ വളരെ നന്നായിടുണ്ട്

MD
2013-10-08

2) സങ്കടപ്പൂക്കള്‍


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me