രക്ത സാക് ഷ്യം   - ഇതരഎഴുത്തുകള്‍

രക്ത സാക് ഷ്യം  

വലിയൊരുലക് ഷ്യത്തിനായ്സ്വയംജീവിതം
ബലികൊടുത്തോരാസഖാക്കള്
നിലപാടുതറയില് നിന്നൊരുചുവടുമാറാതെ
നിലയുറപ്പിച്ചോറ്സഖാക്കള്
മിഴിവാറ്ന്ന സ്വപ്നത്തിനായ് സ്വന്തജീവിത -
മുഴിഞ്ഞുവച്ചോരെന്സഖാക്കള്
ഇടിവാളുപോലെവെടിയുണ്ടകള്പായവേ
ഇങ്ക്വിലാബാറ്ത്തുവിളിച്ചോറ്
അവരെന്റ്റെശബ്ദമാണവരെന്റ്റെശക്തിയാ -
ണവരെന്റ്റെ ധീരസഖാക്കള്
ഉടയോന്റ്റെമുന്നില്കുനിഞ്ഞുകൂനായ്തീറ്ന്ന
നട്ടെല്ല് നൂറ്ന്നതിവരാലെ
പണിയെടുത്താല്കൂലിപണമായ് ലഭിച്ചതും
പടയാളികളിവര് മൂലം
പാടവരമ്പിലെചേറില്പുതഞ്ഞൊരു
പതിതന്റ്റെആത്മാഭിമാനം
ആകാശമേലെ ഉയറ്ന്നതന്നവരുടെ
അവകാശസമരത്തിനാലെ
വെടികൊണ്ടുതുളവീണതെങ്ങുകളൊക്കെയും
വയലാറില് വീണുപോയാലും
അണയാതെകാത്തുസൂക്ഷിച്ചിടുംഞങ്ങളാ
രണനായകറ്തന്നൊരഗ്നി
ബയണറ്റിനൊട്ടുംതുളയ്ക്കുവാനാവാത്ത
ഭയരഹിതഹൃദയങ്ങളിന്നും
ഇവിടെയുണ്ടത്രമേലവരിലൊരാളായി
കവിയായ ഞാനുമുണ്ടാകും
പുതിയപടയാളികള്ക്കുശിരേകുവാനെന്റ്റെ
കവിതയുമൊപ്പമുണ്ടാവും !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:03-10-2013 10:23:27 PM
Added by :vtsadanandan
വീക്ഷണം:173
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me