ഉണ്ണിക്കണ്ണനോട്  - മലയാളകവിതകള്‍

ഉണ്ണിക്കണ്ണനോട്  

ഉണ്ണിക്കണ്ണനോട്
===========
കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
നിന്‍ ചുടുനിശ്വാസം തഴുകുമ്പോള്‍ ഞാനതിന്‍
സംഗീതമായിപ്പൊഴിഞ്ഞിടട്ടെ
ആ വേണുനാദത്തിലലിയുന്ന കാളിന്ദി
തീരത്തു ഞാന്‍ വീണുറങ്ങിടട്ടെ
നിന്റെ വൃന്ദാവന ജ്യോത്സ്നകള്‍ വിരിയിക്കും
മലർമണമായി ഞാന്‍മാറിടട്ടെ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
പൊന്നോടക്കുഴലിലൊളിച്ചോട്ടെ
കാളിന്ദി തീരത്തെ കുഞ്ഞിളം കാറ്റില്‍ ഞാന്‍
തേനൂറും ഗാനമായ് തീര്‍ന്നിടട്ടെ
യദുകുലഗോക്കള്‍ തന്‍കുടമണി കേള്‍പ്പിക്കും
നാദമതായിഞാന്‍ തീര്‍ന്നിടട്ടെ
ഗോക്കള്‍ ചുരത്തും നറുംപാലിന്‍ സ്നേഹമായ്
എന്നെ നീ മാറ്റിത്തരില്ലേ കണ്ണാ

കണ്ണാ കണ്ണാ കണ്ണാ ഞാന്‍ നിന്റെ
കൌത്സ്തുഭദ്യുതിയായ്മാറിയെങ്കില്‍
നിന്മുടി ചൂടുമാപീലിത്തിളക്കത്തിന്‍
മഞ്ജുളശോഭയായ് മാറിയെങ്കിൽ
നിന്‍ മഞ്ഞപ്പട്ടുടയാടതന്നിഴതീര്‍ക്കും
സ്വര്‍ണ്ണനൂലായിഞാൻ മാറിയെങ്കില്‍
നിന്മാറിലണിയുന്ന മലർമാലതന്നിലെ
പൂവിന്‍സുഗന്ധമായ്‌ മാറി ഞാന്‍ മാറിയെങ്കില്‍

കണ്ണാ കണ്ണാ കണ്ണാ നിനക്കെന്റെ
ഭക്തിചന്ദനത്തിനാല്‍ മുഴുക്കാപ്പൂ
കണ്ണാ കണ്ണാ ഗുരുവായൂരപ്പാനിന്‍
പാദപത്മത്തിലെൻ പു ഷ്പാർച്ചന
കണ്ണാ കണ്ണാ പൊന്നുണ്ണിക്കണ്ണാ
നിനക്കേകുന്നുഞാനെന്റ
നിര്‍മലഹൃത്തമാംനവനീതകുംഭം-
നീ സ്വീകരിക്കു എന്നെഅനുഗ്രഹിക്കു
എന്റെ മുകില്‍വര്‍ണ്ണാ .....പൊന്നുണ്ണിക്കണ്ണാ ...


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:05-10-2013 10:31:12 AM
Added by :Mini Mohanan
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :