സ്മാരകങ്ങള് തകറ്ക്കുന്നവരോട് - ഇതരഎഴുത്തുകള്‍

സ്മാരകങ്ങള് തകറ്ക്കുന്നവരോട് 

സ്മാരകം തച്ചുടച്ചാല്
സ്മരണകള്
മാഞ്ഞുപോയീടുമെന്നോ
മനസ്സില് പതിഞ്ഞതാകില്
മായ്ച്ചീടുവാന്
മാലോകരാറ്ക്കുമാകാ
മാറ്റത്തിനായ് പൊരുതി
മരിച്ചോരു
മറ്റുള്ളവറ്ക്കുമേലെ
മഞ്ഞുമലയ്ക്കുകീഴെ
മറഞ്ഞവ
മുങ്ങിത്തിരഞ്ഞിടല്ലേ
തീയില് കുരുത്തതിന്റ്റെ
തീനാമ്പുകള്
തീയെ ജയിച്ചു നില്ക്കും
ചാരത്തില് നിന്നുയറ്ന്ന
ചരിത്രം
ചിരിച്ചുതള്ളാന് വരട്ടെ
തീറ്ത്തുംഅറിഞ്ഞിടാത്തോറ്
തീക്കൊള്ളിയാല്
തല ചൊറിഞ്ഞാലറിയും
തലമറന്നെണ്ണതേച്ചാല്
തലവനാണെങ്കിലും
താഴെവീഴും !
* * * * * * * * * * * * * * * *
ചരിത്രത്തെ വളച്ചാലും
ഒടിച്ചെന്നാലും
ചതിച്ചില്ലാതാക്കിയെന്ന
ചരിത്രമില്ലാ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:01-11-2013 12:07:38 AM
Added by :vtsadanandan
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :