ഓര്‍മ്മകള്‍ - തത്ത്വചിന്തകവിതകള്‍

ഓര്‍മ്മകള്‍ 

ഓര്‍മ്മകള്‍ ഒഴുകിയകന്നു പോയ്,
ഓളങ്ങള്‍ പോലെ നീ എങ്ങോ മറഞ്ഞു പോയി
ഒരു മാത്ര മാത്രമായ് കുളിരേകി മാരുതന്‍
മലകള്‍ക്കുമപ്പുറമലിഞ്ഞു പോയി
മഴ കാത്ത വേഴാമ്പലാമെന്‍ മനസ്സിലെ
മലരുകളെല്ലാം കൊഴിഞ്ഞു പോയി
മീട്ടുവാന്‍ ഇനിയെത്ര പാട്ടുകള്‍ ബാക്കിയായ്
കൂട്ടിലെ കിളിയും പറന്നു പോയി
എന്നിലെ എന്നെ തിരഞ്ഞു ഞാനലയുന്നു
എത്തുക നിന്നിലേക്കായിരിക്കാം


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:09-11-2013 10:12:12 PM
Added by :Deepak G Nair
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :