പ്രിയനായ്....... - തത്ത്വചിന്തകവിതകള്‍

പ്രിയനായ്....... 

പ്രിയനായ്......
===========
നിന്നെക്കുറിച്ചൊന്നു പാടുവാൻ ഞാനെന്റെ
പൊന്മുളന്തണ്ടൊന്നെടുത്തുവെച്ചു
അറിയുമീ രാഗങ്ങളൊക്കെയും ചേർത്തുവെ -
ച്ചൊരു രാഗമാലികയാലപിക്കാം
അതിലൂടെയൊഴുകുമെൻ ജീവന്റെ താളവും
സ്നേഹശ്രുതിയുമലിഞ്ഞ ഗാനം
അരുമയോടെന്നാത്മഹർഷം ധ്വനിക്കുന്ന
അനിതരമധുരമാം പ്രേമഗാനം.
കൂട്ടുകാരാ നിനക്കേകുവാൻ ഈശ്രേഷ്ഠ -
ഗാനമല്ലാതൊന്നുമില്ലയെന്നിൽ
കാതോർത്തിരിക്കുക -ഈ കൊച്ചുഗാനത്തിൻ
ശ്രുതിതാളമൊന്നും പിഴക്കുകില്ല.
ഹൃദയമാം തംബുരുമീട്ടുന്ന ശ്രുതിനിന്റെ
ഹൃദ്യമാം സ്നേഹമതൊന്നുമാത്രം
നിന്നെക്കുറിച്ചൊന്നു പാടിടട്ടെ ഞാനീ
പോന്മുളന്തണ്ടിലൂടൊഴുകീടട്ടെ ............


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:09-12-2013 07:56:51 AM
Added by :Mini Mohanan
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me