മിഥ്യയെന്നറിയാതെ ...... - പ്രണയകവിതകള്‍

മിഥ്യയെന്നറിയാതെ ...... 

മായാലോകത്തിന്‍ മാന്ത്രിക മഞ്ജരിയില്‍
മധുര്യത്തിന്‍ മനസങ്കല്‍പ്പങ്ങളുമായ്
കാലത്തിന്‍ മടി മേലേ ഞാന്‍ മയങ്ങുന്നു
മനസ്സില്‍ വിരിയുന്ന സുവര്‍ണ്ണസ്വപ്നങ്ങള്‍
മരുഭൂതന്‍ മരുപച്ചപോല്‍ മിഥ്യയെന്നറിയാതെ
ആഗമനത്തിന്‍ ശ്യുന്യാ ബരത്താല്‍
ആകുലയാവാതെ ആര്‍ത്തുല്ലസ്സിക്കുന്നതെന്തേ ?
വസന്തത്തിന്‍ ലാവണ്യ സ്വപ്നങ്ങളെല്ലാം
അര്‍ണവത്തിന്‍ തിരകളാല്‍ മറയുവതെന്തേ ?
മന്ദഹാസത്തിന്‍ മഹാനു ഭൂ തിയില്‍
മതിമറന്ന മലരിത നീയും അറിയുന്നില്ലേ
നിന്‍ നിസ്വാര്‍ത്ഥമാം പ്രണയം മധുപന്‍
തന്‍ സ്വാര്‍ത്ഥമാം ഇച്ച കളെന്നു ,ഇനിയും
ഈ ജന്മത്തിന്‍ കഠിനമാം പാഠത്താല്‍
നീയറിയില്ല മധുപന്‍റെ കാപട്യമെന്നോള-
മെന്തെന്നാല്‍ ആ മാന്ത്രികമഞ്ജരിതന്‍
മടിമേല്‍വ്യഥകളുമായ് നീയും മയങ്ങുന്നു
എനിക്കു വ്യസനമില്ലെന്നാല്‍ നിന്‍ കാപട്യം
എന്‍ സ്നേഹത്തെ അറിഞ്ഞു കൊണ്ടല്ലേ ?
എനിക്കു വ്യസനമില്ലെന്നാല്‍ നിന്‍ കാപട്യം
എന്‍ സ്നേഹത്തെ അറിഞ്ഞു കൊണ്ടല്ലേ ?........


up
0
dowm

രചിച്ചത്:MEERA
തീയതി:09-12-2013 12:05:27 PM
Added by :meeramanoj
വീക്ഷണം:429
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me