അവൾ - മലയാളകവിതകള്‍

അവൾ 

അവളൊരു നീലാകാശം.
അനന്തതയുടെ ആത്മാവിനുള്ളിൽ
അടയിരിക്കുന്നവൾ.
അവളൊരു മേഘം.
കടലിന്റെ
അജ്ഞാത ഇരുൾക്കയങ്ങളിൽ നിന്നും
ശൂന്യതയിലേക്കുയർന്നു,
ഏതോ കാറ്റിനാൽ
ആട്ടിതെളിയിച്ചു കൊണ്ടുപോകുന്ന,
ഇഷ്ടാനുസരണം രൂപം കൊടുക്കാവുന്ന
ഒരു ശിഥിലബിംബം.
അവളൊരു മഴവില്ല് .
ഒരു ക്ഷണവിജൃംഭണത്തിന്റെ
മായികപ്രഭാവത്തിനൊടുവിൽ
ശൂന്യതയിൽ വിരിയുന്ന സമസ്യ .
ഹൃദയത്തിന്റെ ആർദ്രതകളിലേക്ക്
ഒരു കുളിർക്കാറ്റായ് പെയ്തിറങ്ങുമ്പോൾ
അവൾക്കുതുല്യം അവൾ മാത്രം !
അവളുടെ
കയ്യിലൊരു മാന്ത്രികദണ്ഡുണ്ട്!
ജഡത്വത്തിൽ നിന്നും
ഉണ്മയുടെ നറുംനിലാവിലേക്കു
എന്നെ നയിച്ച
ദേവിയാണ് അവളെന്നും ....


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:22-01-2014 11:40:24 AM
Added by :Abdul shukkoor.k.t
വീക്ഷണം:232
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Ummuhabeeba
2014-07-07

1) കവിതയെഴുതാൻ പ്രവേശനം ലഭിക്കുന്നില്ലല്ലോ!

prakash
2014-07-07

2) @Ummuhabeeba : കവിത എഴുതാൻ ആദ്യം പതിവ് ചെയ്യണം. അതിനു മുകളിൽ മെയിൻ മെനുവിൽ ഒരു പേജ് ഉണ്ട്. അതിനു ശേഷം ലൊഗീൻ ചെയ്താൽ കവിത എഴുതാം.

Abdul
2014-07-30

3) ഉമ്മു ഹബീബ പ്രകാശ് പറഞ്ഞത് മനസ്സിലായല്ലോ .നന്ദി


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me