അംബര കാഴ്ചകൾ  - തത്ത്വചിന്തകവിതകള്‍

അംബര കാഴ്ചകൾ  

മനോഹരമീ അംബര കാഴ്ചകൾ
കാറ്റിൻ തേരിലേറി പറക്കുന്ന മേഘങ്ങൾ
വിധിയെ പഴിചാരി കാലചക്രത്തിൻ
ഗതിയറിയാതെ നിർഭയരായ് ചിലർ
പ്രകൃതിയുടെ തകൃതികളെല്ലാം ഇന്നെന്തേ
വലിയൊരു വികൃതിയായി
മാതൃത്വത്തിൻ അർഥമറിയാതെ ചിലർ
ജനനിതൻ മാറിനെ വിവസ്ത്രയാക്കുന്നു
താതൻറ്റെ ചെറുവിരലിൽ പിടിച്ചു നടന്നചിലർ
തെരുവിൽ എറിയുന്നു ആ പിതൃത്വത്തെ
രാത്രിയുടെ മൂകതയിൽ അവളുടെ നിലവിളി
ഇടറി മുഴങ്ങി ഏവരും കർണങ്ങൾ ബന്ധിച്ചു
അമ്മേ ഭൂമാതെ നിൻ കണ്ണു നീരിനും
ചുടു രക്തത്തിൻ ഗന്ധമായെന്നൊ ??????


up
0
dowm

രചിച്ചത്:meeramanoj
തീയതി:18-02-2014 03:04:36 PM
Added by :meeramanoj
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :