ഉള്വിളി       
    ഉണ്ടിരുന്ന നായകനൊരു 
 ഉള്വിളി തോന്നി ...
 ഉണ്ടുറങ്ങുവാനൊരാള്
 ഉടനടിവേണം.
 ഉണ്ടൊരുത്തിയെവിടെയോ
 ഉള്ളുപറഞ്ഞു
 ഉള്ളതൊക്കെ വാരിക്കെട്ടി 
 ഊരുചുറ്റാന്പോയ്.
 കണ്ടതൊന്നുമല്ലയേറെ
 കാണാതുണ്ടെന്നു
 കണ്ടറിയാന്കഴിയാതെ 
 കൊണ്ടറിഞ്ഞപ്പോള് 
 അണ്ടിപോയോരണ്ണനെന്നു
 ചെണ്ടക്കാര് ചൊല്ലി 
 ചോല്ലുവിളിക്കാരാ പേര് 
 ചൊല്ലിവിളിക്കെ  
 മണ്ടന് മഞ്ഞച്ചിരിയുമായ്
 മണ്ടിനടന്നു ....  
    
      
       
            
      
  Not connected :    |