മുഖംമൂടി - തത്ത്വചിന്തകവിതകള്‍

മുഖംമൂടി 


"നിഗുഢ വിരാചിതമാം ദേഹത്തിൻ
പ്രതീകാത്മക പ്രതിരൂപമീ മുഖംമൂടി
അവനിന്നു മുഖംമൂടിയഴിച്ചുമാറ്റി
അവനിതൻ മാറിലൂടാഴ്ന്നിറങ്ങി
അശരണയായ മാതാവിൻ
മാറുപിളർന്നങ്ങുരക്തം കുടിക്കുവാൻ
മടിക്കുത്തഴിച്ചു വസ്ത്രാക്ഷേപം ചെയ്യുവാൻ
ആ നിലവിളിയോ പെരുമ്പറ മുഴക്കത്തിലെ കാലൊച്ചയായ് മാറി
കാളകൂടമാം കർമ്മകാലേ കിരാതനിന്നു വീണ്ടുമണിയുന്നുമുഖംമൂടിയും
കപടലോകത്തിൻ പ്രതീകമീ മുഖംമൂടി
കുടുംബ ബന്ധത്തിൻ കരിനിഴൽ മുഖംമൂടി
മാത്സര്യ മാംസബന്ധനം മുഖംമൂടി!!! " —


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:22-02-2014 08:38:57 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:386
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :