പൂജയ്ക്കെടുക്കാത്ത പൂവ്
"പൂങ്കാറ്റു ചോദിച്ചു പൂവേ പൂജയ്ക്കു പോരട്ടേ ഞാനും കൂടെ?
നാളെ വേളുപ്പിനുണർന്നു മണ്ണിൽ
നന്നായ് ചമഞ്ഞിങ്ങൊരുങ്ങിയെത്താം.
നാണിച്ചും ഖേദിച്ചും കാറ്റു ചൊല്ലി_
നാളത്തെ കാര്യമിന്നാർക്കറിവൂ
പൂജാരിയെന്നെ മറന്നെന്നാലോ
പൂജയ്ക്കെടുക്കാതെ പോയെന്നാലോ?
പിറ്റേന്നുമാവഴികാറ്റു വന്നു കാറ്റിൻറെ കണ്ണു നിറഞ്ഞിരുന്നു
പറ്റിയ കൈപ്പിഴയോർത്തു തേങ്ങി
കാറ്റേറ്റു പൂമരം വീണു പോയി
പൂജാരിയെക്കാത്തു നിന്നതില്ല
പൂമണം കാറ്റിൽ പരന്നതില്ല....."
Not connected : |