കാക്കജന്മം  - തത്ത്വചിന്തകവിതകള്‍

കാക്കജന്മം  


ശരീരം കറുത്തിട്ടാണെങ്കിലും
മനസ്സിത്തിരി വെളുത്തിട്ടാണ്‌
ഹൃദയത്തിൽ കറുപ്പുനിറച്ചു
ഒരു പുഞ്ചിരികൊണ്ടതു മറയ്ക്കാറില്ല
മാലിന്യങ്ങളെല്ലാം കൊത്തിപ്പെറുക്കി
വൃത്തിയാക്കിയിട്ടുള്ളൂ ഇതു വരെ
ഉപദ്രവിക്കാൻ വരുന്നവരെക്കണ്ടാൽ
പറന്നൊളിക്കുകയാണു പതിവ്
ആജന്മം കൊത്തിപ്പെറുക്കി കൂടെനിന്നിട്ടും
അപരിചിതത്വത്തിന്റെകാർമേഘം നീങ്ങിയിട്ടില്ല
കുളിച്ചു ശുദ്ധിവരുത്തുന്നതു കണ്ടാൽ
അപശകുനമായ്ക്കരുതി യാത്രമാറ്റിവെക്കും
കൂടുതൽ ഉയരത്തിൽ പറന്നാൽ
ചിറകുകൾവെട്ടി താഴെയിടും
ചാടിച്ചാടി നടക്കുന്നതു കണ്ടാൽ
തീണ്ടാപാടകലെ നിർത്തും
ഉയർത്തുകയില്ല ;സ്വയമുയരാൻ സമ്മദിക്കില്ല
നികൃഷ്ടജന്മമെന്നു ആണയിടും
ചില ജന്മങ്ങളങ്ങനെയാണ്
കണ്‍മുന്നിലുണ്ടായാലും കാണാതെപോകുന്നു


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:05-03-2014 09:41:36 AM
Added by :Abdul shukkoor.k.t
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :