സഹയാത്രികൻ - തത്ത്വചിന്തകവിതകള്‍

സഹയാത്രികൻ 

ഇന്നു ഞാനവനെയോർക്കുന്നു മൌനമായ്..
ഇരുട്ടിലെങ്ങോ മറഞ്ഞൊരെൻ പ്രിയ സുഹൃത്തിനെ.
അന്നവരെന്നെ താങ്ങിയെടുത്തു കൊണ്ടോടുന്നു വേഗത്തിൽ..
അകലേയ്ക്കു മറയുന്ന വാഹനത്തിൽ അപായ ശബ്ദം മുഴങ്ങുന്നു...
മാസങ്ങള് മാത്രം കഴിഞ്ഞൊരു ബന്ധമാണെങ്കിലും..
മാനസേ തോഴരായ് മാറി ഞങ്ങള്..
സമ്മർദ്ധമേറിയ മനസ്സോടെയും..
സന്തോഷമേറിയ മനസ്സോടെയും..
തൊഴിലിൻറെ ഭാഗമായ് ഞാനെത്തുമെവിടെയും..
തോഴനായ് അവനെന്നും കൂടെയുണ്ടായ്..
അപകടമുണ്ടായി അന്നൊരിക്കൽ
ആഴ്ന്നിറങ്ങുന്നവേദനയിൽ.
കാലൊന്നനക്കുവാൻപറ്റാതെ ഞാൻ..
കേഴുകയായിരുന്നേകനായി­.
മർദ്ധവും ഭാരവും കൂടി വന്നെൻ..
മജ്ജയും മരവിച്ചു പോയ്
അലിവോറും കൈകളാലെന്നെയന്ന്..
അടത്തിമാറ്റിയതിൻ പിടിയിൽ നിന്നും..
പിന്നെ ഞാൻ കണ്ണു തുറക്കുന്ന നേരത്ത്..
പ്രാണൻ വെടിയുന്ന വേദനയിൽ..
ആശുപത്രിക്കിടക്കയിൽ ഞാൻ തിരിച്ചറിഞ്ഞു..
അവനെൻറെ കൂടെയില്ലെന്ന സത്യം.
കൂട്ടുകാരിൽ നിന്നും കേട്ടറിഞ്ഞു..
കാലിൻറെ പാദത്തിൽ പൊട്ടലില്ല..
കാരണമവരോടു ചൊല്ലി ഞാനും..
കൂട്ടിനായുണ്ടായി എൻ സഹയാത്രികൻ


up
0
dowm

രചിച്ചത്:
തീയതി:06-03-2014 08:44:54 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:182
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :