കലിയുഗ കാർവർണ്ണൻ - തത്ത്വചിന്തകവിതകള്‍

കലിയുഗ കാർവർണ്ണൻ 


"കലിയുഗ കാർവർണ്ണൻമാർ കേരളത്തിൽ കാളിയ നൃത്തം തുടങ്ങി
ചുണ്ടിലെ കോടക്കുഴലിനു നീളം കുറഞ്ഞുവോ
ചാർമിനാറും വിൽസും പുല്ലാങ്കുഴൽ നാദം പുകച്ചുരുളാക്കുന്നു
തലയിൽ മയിൽപ്പീലി തിരുകേണ്ട കാർകൂന്തലോ
തെറുത്തു വച്ചൊരു രോമകൂപമായ് മാറി
ഗോപികമാരിന്നു സല്ലപിക്കുന്നതോ ഫെയ്സ്ബുക്കിലും വാട്ട് സ് ആപിലും
കലിയുഗകണ്ണൻറെ ഗോപികമാർ പകരുവാനുള്ളൊരു മാർഗ്ഗമായി പ്രണയത്തെ വ്യഭിചാരം ചെയ്തുവല്ലോ
അറിയുകയില്ലവർക്കിനിയ­െന്നുമീ
അനുരാഗമെന്നതിൻ അർത്ഥമെന്ത്?
ഗോപികമാരുടെ ചേലകള് കവരുവാൻ കലിയുഗകണ്ണനോ കഴികയില്ല..
ചേലിൻറെ പേരിലീ ചേലകളോ പേരിനുമാത്രമായ് മാറിയല്ലോ
മധുപാനവും ചെയ്ത് മുരളിയൂതി
മായികലോകത്തു മത്സരിക്കും മാദകസുന്ദരിമാരോടൊത്ത­്
കേളികളാടിയീ കേരളത്തിൽ
കലിയുഗകാർവർണ്ണൻ വാണീടുന്നു..."


up
0
dowm

രചിച്ചത്:
തീയതി:09-03-2014 01:59:50 AM
Added by :അഭിലാഷ് S നായർ
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :