സമയം - തത്ത്വചിന്തകവിതകള്‍

സമയം 

ആദ്യ പ്രതിഷേധത്തിന്റെ
കൈകാലിട്ടടികൾകിടയിലായിരുന്നു
ഞാനതു ആദ്യമായി കേട്ടത് ...
ടിക്.....ടിക്.....ടിക്.....ടിക്
ഭിത്തിയിൽ തൂങ്ങിനിന്നുകൊണ്ടതു,
അതിന്റെ ,
ആദ്യസാന്നിദ്ധ്യമറിയിക്കുകയായിരുന്നു .
പിന്നീടതു,
എന്റെ ഹൃദയഭിത്തികളിലേയ്ക്കു
വേരിറക്കിക്കൊണ്ട്,
അവിടേയും, സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരുന്നു.
ടിക്.....ടിക്.....ടിക്.....ടിക്
കയ്യിൽനിന്നു എപ്പോഴും വഴുതിപ്പോകുന്ന
ഒരു കിഴവൻമീനായിരുന്നു അത് .
ഒരിക്കലുമിണങ്ങാത്തൊരു മൃഗംപോലെ,
എപ്പോഴും, എനിക്കുമുമ്പേ ഓടിക്കൊണ്ടിരുന്നു .
സ്വന്തമെന്നു കരുതിയപ്പോഴെല്ലാം
നിന്ദയോടെ ഒഴിഞ്ഞുമാറി .
പക്ഷേ,എനിക്കതിനെ
പിന്തുടരാതിരിക്കാനാവില്ല ..!
എനിക്കു മുമ്പേ തുടങ്ങിയ,
ഞാനവസാനിച്ചാലും
അവസാനിക്കാത്ത,
അതിന്റെ ഈ ഓട്ടം
ഇനിയെന്നാണവസാനിക്കുന്നത്...?


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:10-03-2014 07:52:53 PM
Added by :Abdul shukkoor.k.t
വീക്ഷണം:176
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :