ഒരു സുഷിരം - തത്ത്വചിന്തകവിതകള്‍

ഒരു സുഷിരം 

ഒരു സുഷിരം
ഒളികണ്ണിടാം
ഒളിഞ്ഞിരിക്കാം

ഒരു സുഷിരം
മറച്ചുവെക്കാം
മുറിച്ചു നോക്കാം

ഒരു സുഷിരം
മറുകര കാണാം
മറഞ്ഞത് കാണാം

ഒരു സുഷിരം
വലുതായ് കാണാം
വലിപ്പം കാണാം

ഒരു സുഷിരം
ഒഴുക്കിവിടാം
അഴുക്കുനിറക്കാം

ഒരു സുഷിരം
ഊതിപ്പാടാം
ഊമക്കും പാടാം

ഒരു സുഷിരം
ചേരും പലര്‍ക്കും
ചോര്‍ച്ചകള്‍ നിത്യം

ഒരു സുഷിരം
മനസ്സറിയില്ല
മാനം പോകും

ഒരു സുഷിരം
ഒളിപ്പിച്ചു വെക്കാം
ഒഴുക്കിക്കളയാം

ഒരു സുഷിരം
ഹൃദയ നൊമ്പരം
ദാരുണ രോഗം

ഒരു സുഷിരം
അകത്തു കടത്താം
പുറത്തു കളയാം

ഒരു സുഷിരം
ഒരു നിശ്വാസം
ഒരിക്കല്‍ നിലക്കാം


up
0
dowm

രചിച്ചത്:മെഹബൂബ്.എം തിരുവനന്തപുരം
തീയതി:13-03-2014 07:58:17 AM
Added by :Mehaboob.M
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :