കാഴ്ചയുടെ പരിമിതി - തത്ത്വചിന്തകവിതകള്‍

കാഴ്ചയുടെ പരിമിതി 


നീ കണ്ടില്ലെന്നത്
കാണാത്തതുകൊണ്ടല്ല
കണ്ണിൽ പെടാത്തതുകൊണ്ട്;
അത്രേയുള്ളൂ കണ്ണിന്റെ കാഴ്ച.
ദൂരപരിധികളല്ല
പരിമിതികളാണ്
കാഴ്ചയുടെ ദൂരം കുറക്കുന്നത്
ബാഹ്യദൃഷ്ടിക്കപ്പുറം
അകക്കണ്ണിന്റെ ദൈർഘ്യം
പരിമിതികളെ ലംഘിക്കുമ്പോൾ
നേർക്കാഴ്ചകൾ രൂപപ്പെടും
പുറം കണ്ണുകൾ
പുറം കാഴ്ചകളിൽ
മയങ്ങിപ്പോയിരിക്കുന്നു
തിരിച്ചുവരാനാകാതെ...!


up
1
dowm

രചിച്ചത്:മെഹബൂബ്.എം തിരുവനന്തപുരം
തീയതി:13-03-2014 08:10:00 AM
Added by :Mehaboob.M
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :