പ്രണയമിഥ്യകൾ  - തത്ത്വചിന്തകവിതകള്‍

പ്രണയമിഥ്യകൾ  

വാടാതെ കാത്തു ഞാനിക്കാലമത്രയും
ചൂടാതെ പോകയോ ഈ സ്നേഹപ്പൂവു നീ
നിൻകരൾ തന്ത്രിയിൽ മീട്ടാതെ പോയൊരു
ഗാനമാണോമലേയെന്റെയീജീവിതം

തപ്തമെൻചിന്തയിൽ ശക്തിയാൽവീശുന്ന
കാറ്റിന്റെ കാണാത്ത നോവാണു പ്രണയം
ഹ്രസ്വമീജീവിതം വാടിടും മുമ്പു നാ-
മേവരുമാടേണ്ട നാടകം ; പ്രണയം

ദൂരേ തിളങ്ങുന്ന താരകം,കൗതുകം!
ചാരേയണഞ്ഞാലോ നാശവും ,നിശ്ചയം !
തങ്കക്കിനാക്കൾ തൻ മായികസൗരഭം
മിഥ്യകൾ മാത്രമാം,മാഞ്ഞിടാം തൽക്ഷണം!

സന്തോഷമാകിലും സന്താപമാകിലും
ആടി നാം തീർക്കണം ജീവിതനാടകം
എങ്കിലും,കത്തുമീ ജീവിതദീപത്തി-
നിത്തിരിയെണ്ണയായ് പ്രണയമെന്നും....


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:12-03-2014 02:55:00 PM
Added by :Abdul shukkoor.k.t
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ramees
2014-03-19

1) വളരെ മോനോഹരമായ കവിത .ഇനിയും പ്രതീക്ഷിക്കുന്നു.ആശംസകൾ


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me