ലാഭക്കട  - മലയാളകവിതകള്‍

ലാഭക്കട  

ഓണം വന്നെത്തിയാൽ ,ഒന്നെത്തുവാൻ ഓടി -
തുടങ്ങുമിന്നു ലാഭക്കടയിലെക്ക്
സർക്കാരിന്റെ സൌജന്യം ആയിട്ടരിയുണ്ട്,
പഞ്ചാര ,തെയിലയുണ്ട്.പയറും മോളകുമെല്ലാം
കിട്ടുമായിരിക്കും ! ദേശീയ
പത്രത്തിൽ വാർത്തയുണ്ട്.
ഓടിക്കിതച്ചെത്തി കടയ്ക്കു മുന്നില് -
ചെന്ന് നിന്നപ്പോഴേ തീവണ്ടി പോലെ
ഒരു നിര ആള് തന്നെ ഉണ്ട് മുന്നിൽ
തിക്കിത്തിരക്കി കേറുവാൻ അമ്പമ്പോ
മാനുഷർ എല്ലാരും നെട്ടൊട്ടമാനെ
പായും തലയിന്നയുമായ് വീട്ടിൽ നിന്ന്
വരാമായിരുന്നെന്നു ഒരമ്മാമ്മ ചൊല്ലി
തീരും മുന്പേ ഒരപ്പാപ്പനതാ ഉടു-
മുണ്ടൂരി നിലത്തു വിരിച്ചു കിടപ്പായി
വായിൽ പഞ്ഞിയും വച്ചുകൊണ്ട് അകലെ
നിന്നുമതാ ഒരമ്മൂമ്മ പാഞ്ഞു വരുന്നു
ഇന്നലെ കഞ്ഞി കുടിച്ചതിലെയാ -
കല്ല്‌ കടിച്ചു വായിലെ പല്ല് പോയി
എന്തൊക്കെ ആയാലും സൌജന്യമല്ലേ
സർക്കാരിന്റെ സമ്മാനമല്ലേ
ഒരു നേരം എങ്കിലും കൊല്ല മുളകും കൂട്ടി
കഞ്ഞി കുടിക്കാനത്രെയീ വിതരണം
നാലുകിലോ അരിയാനെന്നു വാർത്ത കണ്ടായിരുന്നു , പക്ഷെ തൂക്കി -
കിട്ടുമ്പോൾ ഒരുകിലോ കല്ലും കാണും
രാവിലെ അരി നോക്കി തുടങ്ങി , കല്ല്‌
പെറുക്കി - വൈകുന്നേരം ആകുമ്പോൾ
കഞ്ഞി വച്ച് കുടിക്കാം
ഇതൊക്കെ ആണെങ്കിലും സൌജന്യം ആയാൽ
സന്ജീം തൂക്കി രാവിലെ ഓടും ഈ -
ലാഭാക്കടയിലെക്ക്


up
0
dowm

രചിച്ചത്:ശ്രീകുമാർ VT
തീയതി:13-05-2014 11:09:44 PM
Added by :SREEKUMAR V.T
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :