കത്രിക വീഴ്ത്താനാകാത്ത ദൃശ്യങ്ങള്‍ - മലയാളകവിതകള്‍

കത്രിക വീഴ്ത്താനാകാത്ത ദൃശ്യങ്ങള്‍ 

എച്ചില്‍ക്കൂനയ്ക്കു ചുറ്റും
ചാവാലിപ്പട്ടികളുടെ
ഭരണിപ്പാട്ട്

അവയ്ക്കിടയിലൂടെ
നൂഴ്ന്നു കയറുന്നു മനുഷ്യപുത്രന്‍
ജഠരാഗ്നിയുടെ മരണവിലാപം

എച്ചിലിലകള്‍ക്കിടയില്‍
തെരഞ്ഞു തളരുന്നു
വിശപ്പിന്റെ കണ്ണുകള്‍

ഈ സാമ്രാജ്യത്തില്‍ ആരും അന്യരല്ല
ഈച്ചകളും പുഴുക്കളും പഴുതാരകളും
പട്ടികളും മനുഷ്യരും -ആരും ...ആരും ...

വിശപ്പിന്റെ വിളിയാളം
മരണത്തിന്റെ വിളിയാളമാകുന്നത്‌
ആധുനിക ഭരണകൂടങ്ങള്‍ക്കു ലജ്ജാകരം !


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:30-07-2014 03:24:20 PM
Added by :Abdul shukkoor.k.t
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :