വര്‍ഷ മേഘങ്ങള്‍ - തത്ത്വചിന്തകവിതകള്‍

വര്‍ഷ മേഘങ്ങള്‍ 

വര്‍ഷ മേഘങ്ങള്‍ വഴിതെറ്റിയൊഴുകുന്നു കടലിന്‍മീതെ
ഹര്‍ഷപുളകിതയാം വേഴാമ്പല്‍ കരയില്‍ കാത്തിരിപ്പൂ
വിണ്ണിന്‍ മാറില്‍ വിരിയുന്ന മഴവില്ലിന്‍ തേരിലേറി
മണ്ണില്‍ വന്നിറങ്ങുന്നു ഇളംകാറ്റും മഴത്തുള്ളികളും

നഷ്ട വേനലില്‍ തിളച്ച തീനാവുകള്‍ കൊഴിഞ്ഞുവീണിട്ടു
ശിഷ്ട താപവും കടലിലൊഴുക്കി മറയുന്നു സൂര്യന്‍
കടലില്‍ മരിച്ചോരാ സൂര്യന്‍റെ കഥകേട്ടു മനംനൊന്തു
ഇടനെഞ്ചു പൊട്ടിയലറുന്നു കരയുന്നു തിരമാലകള്‍

സൂര്യനെ പ്രണയിച്ച കടലിന്‍ വിരിമാറില്‍ നില്‍ക്കുമ്പോള്‍
ആരുമറിയാതെ ഞാന്‍ തിരയുന്നു നിന്‍ കാല്പാടുകള്‍
നീ പോയ വഴിയിലും തേടുന്നു ഞാന്‍ വളക്കിലുക്കം
നിന്‍റെ നിശ്വാസങ്ങള്‍ തേടി ഞാനലയുന്നു ആഴിയില്‍


up
0
dowm

രചിച്ചത്:
തീയതി:02-08-2014 07:07:28 AM
Added by :ROY ALTON
വീക്ഷണം:281
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :