തമ്പ്രാക്കന്മാരേ... - നാടന്‍പാട്ടുകള്‍

തമ്പ്രാക്കന്മാരേ... 

തന്തിനം താരോ തന്തിനം താരോ
തന്തിനം തന്തിനം തന്തിനം താരോ

തമ്പ്രാക്കന്മാരേ..തമ്പ്രാക്കന്മാരേ
എന്തൊരു തൊന്തരവാണിതെന്റയ്യോ
കാടും മുടിച്ചേ നാടും മുടിച്ചേ
കാട്ടാറിലൊത്തിരി നഞ്ചും നിറച്ചേ

മേലാളന്മാരേ..മേലാളന്മാരേ
മാമല നാടിന്റെ രാജക്കന്മാരേ
പാടങ്ങളില്ലാ പഴമ്പാട്ടുമില്ലാ
പണ്ടത്തെ മണ്ണിന്റെ ഈണങ്ങളില്ലാ

തമ്പ്രാക്കന്മാരേ..തമ്പ്രാക്കന്മാരേ
നേരം വെളുത്തപ്പോ നാടും വെളുത്തേ
ആ മല ഈ മല എല്ലാം മറഞ്ഞേ
ലോറി ഞരക്കങ്ങളെങ്ങും നിറഞ്ഞേ

മേലാളന്മാരേ..മേലാളന്മാരേ
നട്ടുച്ച നേരമിരുട്ടിയതെന്തേ
പേടിയാണയ്യോ ഓടിവരണേ
നാട്ടുമൃഗങ്ങളെ പേടിയാണയ്യോ


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:07-08-2014 11:35:16 AM
Added by :Abdul shukkoor.k.t
വീക്ഷണം:1028
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :