മൌനം
ഒരിക്കലും അവളോടു പറഞ്ഞിരുന്നില്ല
ഞാൻ അവളെ സ്നേഹിച്ചിരിന്നു എന്ന്
എങ്കിലും അവൾ എനിക്കുവേണ്ടി
പരിഭവത്തിന്റെ കിലുക്കങ്ങളില്ലാതെ
എനിക്കായി ജീവിച്ചു
പകലന്തിയോളമുള്ള തിരക്കിനിടയിലും
കുട്ടികൾകൊപ്പമുള്ള അലച്ചിലിനോടുവിലും
എൻറെ ഇഷ്ടങ്ങൾ അവൾ മറന്നില്ല
പരിഭവങ്ങളോ പരാതിയോ ഇല്ലാതെ
ചിലപ്പോൾ ഞാൻ വിചാരിക്കും
ഞാൻ ഒരു ക്രൂരനല്ലേ എന്ന്
എന്റെ നിർബന്ധങ്ങൾക്ക് മുൻപിൽ
അറിഞ്ഞുകൊണ്ട് അവൾ
തോൽക്കുന്നതയിരിക്കും
ഞാൻ ജയിച്ചു കാണുവാൻ വേണ്ടി..
ചിലപ്പോൾ അവളുടെ ചെറിയ
പരിഭവങ്ങൾ കണ്ടില്ലെന്നു നടിക്കും
അതിലേക്കു ഞാൻ ഇറങ്ങിചെന്നാൽ
പരിഭവങ്ങളുടെ നീർമുത്തുകൾ
അവൾ പോലുമറിയാതെ
കവിള്തടതിലൂടെ ഒലിചിറങ്ങും
അത് കാണാനുള്ള ശക്തി ഇല്ലതതിനലാണോ
അതോ ഞാൻ ഒരു ക്രൂരനായതിനലാണോ
എങ്കിലും അവളില്ലാത്ത നിമിഷങ്ങൾ
എന്തോ വെറും മൂകത മാത്രം
അത് ഞാൻ ഒരിക്കലും അവളെ അറിയിച്ചില്ല
അത് അവൾക്കറിയാമോ ആവോ ?
ഞാൻ അവളെ എന്നേക്കാൾ
കൂടുതൽ സ്നേഹിച്ചിരിന്നു എന്നുള്ളത്,
അത് എന്റേത് മാത്രമായ അവൾ എന്നും
കേള്ക്കാൻ കൊതിച്ചതും ഞാൻ പറയാൻ മറന്നതുമായ
അവളറിയത്ത എൻറെ മൌനമായി മാറി..
Not connected : |