ഖത്തറില്‍ നിന്നും
ഒന്ന് ഞാന്‍ പിറകോട്ടു ചെന്നിടട്ടെ
എന്നില്ലെ ഓര്‍മ്മ കുറിച്ചിടട്ടെ
അമ്മ തന്‍ മടിയിലിരിക്കും നേരം
അമ്മ ഉരുളകള്‍ തന്നിരുന്നു
ഞാന്‍ കഴിക്കാതെഇരുന്നീടുകില്‍
മേലോട്ട് കൈ ചൂണ്ടി ചൊല്ലുമമ്മ.
വീമാനം വരുമെന്ന് ചൊല്ലുമമ്മ
മോന് കളിക്കുവാന്‍ വാങ്ങിടെണം
മോന് പറുത്തുവാന്‍ വാങ്ങിടെണം
അറിയാതെ ഉരുളകള്‍ തീര്‍ന്നിടുമ്പോള്‍.
അമ്മതന്‍ പുഞ്ചിരി കണ്ടിരുന്നു.
ജന്മദിനങ്ങള്‍ പോയ്മറഞ്ഞു..
എന്നമ്മ അമ്മുമ്മയായ്കഴിഞ്ഞു.
ഇനി രണ്ട് നാളുകള്‍ ബാക്കിയുണ്ട്.
വീമാന മാര്‍ഗേ ഞാന്‍ പോയിടുവാന്‍.
പവിത്രമാം താലി അഴിച്ചെടുത്ത്
മഞ്ഞചരടില്‍ കോര്‍ത്തിണക്കി
പൊന്നെല്ലാം ഊരി തന്നിടുമ്പോള്‍
അവളുടെ മിഴികള്‍ മൊഴിഞ്ഞതെന്ത
ജീവനാം പ്രിയനിവന്‍ ധനികനാകും
പൊന്നും പണവും വന്നണയും
മക്കളെ മാറോട് ചേര്‍ത്തു വെച്ചു.
അറിയാതെ പൊട്ടി കരഞ്ഞു പോയി
ആരോ അവരെ അടര്‍ത്തിമാറ്റി
പിന്തിരിയാതെ ഞാന്‍ യാത്രയായി
പൊട്ടി കരയുവാന്‍ ഒറ്റമുറിയല്ല
തേങ്ങി കരഞ്ഞു കുതിര്‍ന്ന എന്‍ തലയിണ
കെട്ടിപിടിച്ചു കിടന്നു മയങ്ങിഞാന്‍
ഇങ്കിലാബില്ല സമരമ്മില്ല
ഉരുകുന്ന ചൂടില്‍ തളര്‍ന്നൊന്നിരിക്കുവാന്‍
ചുറ്റും കറങ്ങുന്ന മേലാള്ളര്‍ കനിയേണം
ഉള്ളതു കുറയാതെ അയച്ചിടുമ്പോള്
കുറവുകള്‍ മാത്രം ചെവിയിലെത്തും
ആവുന്നതെല്ലാം വാങ്ങിവെച്ച്
പലവട്ടം ഞാന്‍ നാട് കണ്ടു വന്നു
വീടിനും നാടിനും നാട്ടുവഴികള്‍ക്കും
അത്തറിന്‍ മണമുള്ള കാശുകാരന്‍
നരവീണ മുടികളും മങ്ങുന്ന കാഴ്ചയും
ഏതോ ഒരുനാളില്‍ വന്നുചേര്‍ന്നു
മങ്ങുന്ന കാഴ്ചയ്ക്ക് കണ്ണട വെച്ചു ഞാന്‍
അറിയാതെ ഓരോന്നോര്‍ത്തു പോയി
പൂര്‍ണമാകാതൊരു കുടില്ലൊന്നു തീര്‍ക്കുവാന്‍
ഇനി എനിക്കാകുമോ വീട്ടുകാരെ
ഇനിഎന്‍റെ സമ്പാദ്യം ജീവന്‍റെ തരി മാത്രം
ഉറക്കെ വിളിച്ചു പറയട്ടെ ഞാനിനി
വിറയാര്‍ന്ന കൈകളും കാലുകളും
ഊന്നുവടിയോട് കൂട്ടുകൂടും
ഊന്നുവടിക്കും ഞാന്‍ ഭാരമായാല്‍
ആരെഞാന്‍ ആരെഞാന്‍ തേടിടെണ്ടു ...
Not connected : |