| 
    
         
      
      പ്രേതവിചാരണ        നീകുറ്റക്കാരനല്ലായിരുന്നുവെന്നു
ഞങ്ങൾക്കറിയാമായിരുന്നു !
 പക്ഷെ..
 അറസ്റ്റുചെയ്യപ്പെട്ടവൻപ്രതി!
 ഓരോന്നിനും ഓരോ നടപടിക്ക്രമങ്ങളുണ്ടല്ലോ
 നോവിക്കാതെ..വെറുതെ..
 ഒന്നുരുട്ടിനോക്കിയതാ
 അപ്പോഴേക്കും നീയങ്ങുചത്തല്ലോടാ
 അവസാനമായി തുള്ളിവെള്ളമിറക്കാനോ
 നിന്റെദേഹത്തൊരു നൂലിഴയെങ്കിലും..
 ഇതിനുമാത്രംകഴിഞ്ഞജന്മത്തിൽ
 എന്ത് പാപമാണെടാറാസ്കൽ നീചെയ്തത്?
 ഇനി ഞാൻജീവിച്ചിരിക്കുമ്പോൾ
 നിന്റെ ദേഹത്ത്തൊടാൻ
 ഒരുത്തനെയും ഞാൻ സമ്മതിക്കൂല്ലടാ
 ഒരുകാര്യത്തിൽ നീ ഭാഗ്യവനാ
 കാരണം..
 നല്ല മരണമായിരുന്നു നിന്റേത്!
 
      
  Not connected :  |