കറിവേപ്പിലകൾ പറയുന്നത്
എന്തേ വിധിച്ചില്ലെനിക്കു നീ വാർദ്ധക്യo-
ജരാനരകളേൽക്കാൻ കനിഞ്ഞതില്ല
വെന്തു മരിക്കാൻ അറുത്തെന്റെ യൗവ്വനം-
പിന്നെ……. വലിച്ചെറിഞ്ഞെൻ ശവം മണ്ണിലേക്ക്
ബാല്യ കൌമാരങ്ങളാടിത്തിമിർത്തപ്പോൾ-
അറിഞ്ഞില്ല യൗവ്വനേ മരണമെന്ന്
ഒരു വട്ടമറിയണം വാർദ്ധക്യ സൌഖ്യം –
പീതാംബരം ചാർത്തി ഭൂവേ ചുംബിക്കണം “
Not connected : |