വേര്‍പിരിവ് - തത്ത്വചിന്തകവിതകള്‍

വേര്‍പിരിവ് 

പിരിയുകയാണ് നാം
എന്ന്
നീ പറയുമ്പോഴും
നിശയുടെ പാര്‍ശ്വങ്ങളിലമര്‍ന്ന
നമ്മുടെ കാലടികള്‍ക്ക്
ഒരേ താളമായിരുന്നു...

നിഷിദ്ധങ്ങള്‍ മരവിപ്പിച്ച
എന്‍റെ വിരലുകളിലേക്ക്
ഊഷ്മാവുയരുന്ന നിന്‍റെ
കരങ്ങളമര്‍ന്നപ്പോള്‍
വേര്‍പാടിന്‍റെ
ആദ്യയാമങ്ങളിലേക്ക്
എന്‍റെ
ചുണ്ടുകള്‍ പുല്‍കുകയായിരുന്നു
അപ്പോഴും നമ്മുടെ മൌനങ്ങള്‍ക്ക്
ഒരേ താളമായിരുന്നു

നിദ്രയിലെ നീര്‍വീഴ്ചകള്‍
പോലെ
നിന്നോട് പറയാതെ പോയതെല്ലാം
വ്രണമായി നൊന്തു കരയുന്നു ...
പൊയ്മുഖമണിഞ്ഞ.
മനസിനെ ശാസിക്കാനാവാതെ
പിടഞ്ഞു മരിക്കുമ്പോള്‍
വ്യര്‍ത്ഥമെന്നറിഞ്ഞും
തേടുകയാണിന്നും
സമാനതയുടെ ഏതെങ്കിലുമൊരുതാളം ...


up
1
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:27-02-2015 12:15:33 AM
Added by :sindhubabu
വീക്ഷണം:294
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :