ആ കലാലയം - ഇതരഎഴുത്തുകള്‍

ആ കലാലയം 

ആ വാക മരതണലിൽ
നിങ്ങളെ ഓർത്തു ഞാൻ
വീണ്ടും നിൽപ്പൂ.......

എൻ സൗഹ്രത വലയങ്ങളിൽ
ഈ ഇല പോഴിയും ചില്ലകളിൽ
അള്ളി പിടിച്ചു നിന്നതോ
നിങ്ങളെ ഓർത്തായിരുന്നു......

വീണ്ടും വരാത്ത കാലങ്ങളിൽ
ഈ വരന്തയിൽ നില്പൂ ഞാൻ നിന്നെ തിരഞ്ഞ് ഏകനായ്......

ക്ലാസ് മുറികളിലെ പേരുകളാൽ
അലങ്കരിച്ച ഈ ബെഞ്ചിൽ
ആ കോമ്പസ്സ് കൊണ്ട് ഒന്നു കൂടി നിൻ പേരുകൾ എഴുതുവാൻ മോഹം .....

വർഷാവസനത്ത് പരീക്ഷയും എഴുതി നിങ്ങളുടെ കൈ പിടിചിറങ്ങി
തിരിഞ്ഞു നോക്കി
ഞാൻ നടന്ന നിമിഷംഇനനലെയെന്ന പോലെ... ...

എന്നെ പഠിപ്പിച്ച
നിൻ മഹത്ത്വം വിളിചോതിയെൻ കാതുകളിൽ ആ പാതങ്ങളിൽ
ഗുരുപൂജ ചെയ്യുവാൻ
നിൽപ്പതിന്നു ഞാൻ ...

ഇനിയും വരാത്ത കാലങ്ങളെ കുറിച്ചോർത്തു വിലപിച്ചു
ഞാൻ നിൽപ്പൂ
ഈ കലാലയ വരാന്തയിൽ ഏകനായ്......


up
1
dowm

രചിച്ചത്:അനിൽ കുമാർ
തീയതി:27-02-2015 10:49:22 PM
Added by :Anil kumar M V
വീക്ഷണം:309
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :