പ്രണയം - തത്ത്വചിന്തകവിതകള്‍

പ്രണയം 

പ്രണയം സംഗീതമാണ്
പുതുമഴ പൊഴിയുന്നപോലെ
ദലമർമ്മരം ഉതിരുന്നപോലെ
ഒരു പൂവ് വിരിയുന്ന പോലെ
മയില്പ്പീലിത്തുണ്ടു മിന്നുന്നപോലെ
എനിക്കും നിനക്കുമിടയില് ഒരു
നൂല്പ്പാലം ചേർത്തുവച്ചപോലെ......

കിനാവിന്റെ തൂവലുകള് കൊണ്ട്
ഉഴിഞ്ഞ നിശ്ശബ്ദരാഗമായ്
സാഗരതിരകള് ആഞ്ഞുപുല്കുന്ന
തീരത്തിന്റെ വിരിമാറ് പോലെ
നമ്മുടെ ഹൃദയവികാരങ്ങള് തമ്മില്
പരസ്പരം രഹസ്യങ്ങള് പങ്കുവയ്ക്കും പോലെ....


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:01-03-2015 10:58:06 AM
Added by :Shinekumar.A.T
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :