തീകനവുകള്‍ - മലയാളകവിതകള്‍

തീകനവുകള്‍ 

തീക്കനവുകള്‍...
-------------------
ഈന്തപ്പനകള്‍
പൂക്കാറുണ്ട്,
സൌരഭ്യം പൊഴിക്കാറില്ല...
തീക്കാറ്റില്‍
വെന്തു മധുരിക്കും...
കാലുകള്‍
ചുട്ടു പൊള്ളുമ്പോള്‍
ഉച്ചിയിലാണ് വിളവെടുപ്പ്..
നെഞ്ചുരുക്കം,
ശീതക്കാറ്റുവരെ തീരാനോവ്‌..
തീമഴ പെയ്യുമ്പോള്‍
പനയോലകല്‍ തണല്‍വിരിക്കും,
മടലുകള്‍
ശോക ഭാരത്താല്‍
ഒടിച്ചുകുത്തി കണ്ണീര്‍ പൊഴിക്കും..
പിടിവിട്ടു നിലപൊത്താറില്ല.
കനവുകളുടെ,
സംഗമ വേളകളില്‍
വീണ്ടുംസുന്ദരിയാവും,
പഴുത്തു മധുരിക്കും...
പതിവു പോലെ,
ശീതക്കാറ്റു കുളിര്‍പ്പിക്കും,
ഉഷ്ണക്കാറ്റു ദഹിപ്പിക്കും..
ഞെട്ടറ്റു മരിച്ചു വീഴുമ്പോഴും,
ഉള്ളില്‍
കരുത്തുറ്റ ഹൃദയ വിത്തുകള്‍
വീണ്ടും മുളക്കുന്ന.....
പ്രതീക്ഷയുടെ...ചുടുവിത്ത്....
---------------------------------------
റഫീക്ക് ആറളം...


up
0
dowm

രചിച്ചത്:
തീയതി:02-03-2015 05:32:22 PM
Added by :Rafeeque Aralam
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :