നന്ദി  - തത്ത്വചിന്തകവിതകള്‍

നന്ദി  

ഈര്‍ച്ചവാളിന്‍റെതുമ്പി ലെ
വാക്കുകള്‍ മൂര്‍ച്ച കൂട്ടി മിനുക്കി -
യടുക്കി നീ

ഓര്‍ത്തു വയ്ക്കുവാന്‍ എന്തുണ്ട് ..
ചോദ്യമെന്‍ നീണ്ടനോവിന്‍റെ
പാതയില്‍ വ്രണിതമായ്
കൂസലന്യേ വിതച്ചു
നിമിഷാര്‍ദ്ധം.

പിന്നെ
വേവല്‍ കുരുത്തു
ചതുപ്പാര്‍ന്നൊരുള്ളില്‍ സ്വാര്‍ത്ഥമായി
നിന്നു നിസ്സീമിതം..
പൊന്‍കരവാള് വാങ്ങി രണഭൂവില്‍
വന്നുയര്‍ന്നു
കരുത്തനായ്‌...നിസ്സ൦ഗനായ്
കൊയ്തെടുത്തെന്‍റെ
ശിരസ്സും ഉടല്‍ താളും .

വെണ്മയെന്നോര്‍ത്തു ഞാനന്നു
പകര്‍ത്തിയ
നിന്‍ മൃദു രൂപം പതിഞ്ഞൊരു
കണ്ണിലെ
കൃഷ്ണ ദീപ്തിയ്ക്കിടെയ്‌ക്കിടെ
താന്തമാം..
തീക്കനല്‍ പാകി
പുകച്ചു പുതിയതായി
ഉഷ്ണമേഘത്തിനു ജന്മം
കൊടുക്കുന്നു..

തെല്ലുമില്ല പരിഭവം ..
പാഴില പേറി നില്‍ക്കുന്ന
നീറുംതരുക്കള്‍ക്കും
നീരുവറ്റിയ നീളന്‍നിഴലിനും.
ജീവനേകുവാന്‍ തന്ന കിനാക്കളെ
നിര്‍ദ്ദയ൦ തിരികെ വാങ്ങിയതെങ്കിലും
തന്നതെല്ലാം തണുത്ത പകലിന്‍റെ
വെണ്മയൂറിടുംനല്‍വരവായിടാം
നന്ദി ചൊല്ലുന്നു ..
നിമിഷസമീക്ഷകള്‍ക്കുള്ളിലെ
പേരിടാത്ത വികാരമോടൊത്തു ഞാന്‍ ......

up
1
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:03-03-2015 01:56:47 AM
Added by :sindhubabu
വീക്ഷണം:219
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :