നിന്നെ പ്രതീക്ഷിച്ച് - നിനക്കായി - 4
ഹൃദയംകൊണ്ടെഴുതി ഞാൻ അന്നാദ്യമായി
അഴകായി നീ എന്നുള്ളിൽ വിരിഞ്ഞ നേരം
അരികത്തു വന്നിരുന്നൊരുവാക്കു ചൊല്ലുവാൻ
എൻ മനസ്സിൻ താളിൽ കുറിച്ചു വച്ചു, ഞാൻ ഒളിച്ചു വച്ചു
പുലരി തൻ തൂമഞ്ഞു തുള്ളികൾ മണ്ണിതിൽ
കുളിരേകിയലിയുന്ന നിമിഷങ്ങളിൽ
നിൻ വരവും കാത്തിരിക്കുകയാണ് ഞാൻ
പ്രണയത്തിൻ പൂമഴയിൽ നനഞ്ഞലിയാൻ
എവിടെയാണോമലേ നീയെവിടെ
അഴകിന്റെ അഴകേ നീയെവിടെ
നീ വരുമെന്നോർത്ത് എന്നുമീ വീഥിയിൽ
ഏകനായി അലയുന്നു എന്റെ ജന്മം
എന്നു നീ എന്നരികിൽ വന്നണയും
എന്നു നീ എനിക്കായി കൂട്ടിരിക്കും
ഏകാന്തതയുടെ കൂരിരുൾ വീഴുമീ
ജീവനിൽ വസന്തമായി നീ നിറയൂ.... സഖീ നീ നിറയൂ
Not connected : |