നഷ്ടസ്വപ്നങ്ങള്‍....  നിനക്കായി - 5       
    എങ്ങുപോയി നീ മറഞ്ഞെന്‍ സഖിയേ
 ഏതു വിഹായസ്സില്‍ പറന്നകന്നൂ
 എന്നില്‍ നിന്നെന്തിനകന്നു നീയും
 എന്നേ മറന്നു നീ എങ്ങുപോയീ
 
 നമ്മളില്‍ പ്രണയം വിടര്‍ന്നൊരാ നാളുകള്‍
 എത്ര മനോഹരമായിരുന്നൂ
 കൊഞ്ചിക്കുഴഞ്ഞു നീ കൂട്ടിരുന്നപ്പോള്‍
 എന്‍റെ മനസ്സില്‍ പൂക്കാലമായി
 
 നിന്നെയും കാത്തു ഞാന്‍ നിന്നോരാവീഥികള്‍
 ഇന്നുമാ പ്രണയം പാടിടുന്നൂ
 അന്നവിടേ വിരിഞ്ഞ പൂവുകളൊക്കെയും
 നമ്മള്‍ക്കിരുവര്‍ക്കും വേണ്ടിയത്രേ
 
 സ്വപ്‌നങ്ങള്‍ നെയ്ത കലാലയ നാളുകള്‍
 എത്ര മനോഹരമായിരുന്നൂ
 നമ്മളില്‍ പൂവിട്ട മോഹങ്ങളൊക്കെയും
 ചുവര്‍ചിത്രങ്ങളായി നാം വരഞ്ഞു
 
 വരികില്ലെന്നറിയാം അരികത്തണയില്ലെന്നറിയാം
 എങ്കിലുമറിയാതോര്‍ത്തിടുന്നൂ
 നഷ്ടസ്വപ്നങ്ങളായി മാറിയ നാളുകള്‍
 അറിയാതെ അറിയാതെ ഓര്‍ത്തിടുന്നൂ....
 നീ വന്നു നിറയുന്നോരോര്‍മ്മകളായി....
      
       
            
      
  Not connected :    |