ഓര്‍മകളില്‍ ഒരു താരാട്ട് - തത്ത്വചിന്തകവിതകള്‍

ഓര്‍മകളില്‍ ഒരു താരാട്ട് 


ഇത്തിരി ചായ്പ്പിനപ്പുറത്തുണ്ടമ്മ
അകലനിന്നെന്‍ വിളിയൊച്ച കാതോര്‍ത്തുകൊണ്ട്
ചാരം മെഴുകിയ പിച്ചള പാത്രങ്ങള്‍ വെട്ടിതിളങ്ങുമ്പോഴും
നിന്‍ ശാലീന സൌന്ദര്യമെന്നില്‍ മാറ്റുരക്കുന്നു.

നൂറു ജ്വാലയായ് ഓര്‍മകളെരിയുമ്പോള്‍
അണയാത്ത ദീപമായ്‌
സ്നേഹത്തിന്‍ തൈലമായ്
എന്നന്തരാത്മാവില്‍ ശ്രുതിമീട്ടുമൊരു
തംബുരുപോല്‍ കാത്തിടാം.

വര്‍ണ്ണരാജികളില്‍ വിരിയുമൊരു സ്നേഹമേ
നിനക്കെന്തിത്ര സൌരഭ്യം
പാരിലെ താരാട്ടു ബാക്കിയാക്കി
വിണ്ണിന്‍ ചിറകിലേറി യാത്രയായതെന്തു നീ!up
0
dowm

രചിച്ചത്:രജി ബിജു
തീയതി:18-05-2015 12:22:54 AM
Added by :reji biju
വീക്ഷണം:285
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :