ഇന്നലെകള്‍ക്കായ് - പ്രണയകവിതകള്‍

ഇന്നലെകള്‍ക്കായ് 

നിനക്കിഷ്ടമുള്ള മഷി-
കൊണ്ടെഴുതി തുടങ്ങുന്നു ...
സമര്‍പ്പണം സഹൃദയം
ഇന്നലെകള്‍ക്കായ് .

ഇന്നലെകളുടെ വ്യാഖ്യാന-
മറിയാതെ പോയതാം
തെറ്റിനായ് ഞാനന്ന്
ക്രൂശിക്കപ്പെട്ടുപോയി

വേദനാജനകമാം നിന്‍
പിരിവിന്‍റെ വഴികള്‍
നീ വിതറിയ ഓര്‍മ്മകളാല്‍
ചിരിയുതിര്‍ക്കുന്നു....

നിന്‍റെ ഭാവങ്ങള്‍ക്കായ്
ഞാനേറ്റ കുറ്റങ്ങള്‍
ഇന്നലെകളുടെ അറിവില്‍
കുറിച്ചിട്ടിരിക്കുന്നു...

നിന്‍റെ വരവിന്‍റെ
കാലൊച്ചകള്‍ കാതോര്‍ത്ത്
ഇന്നലെകള്‍ കാത്തിരിക്കുന്നു
കുറിപ്പുമായ്....
നീ വരു൦ ദിനന്താങ്ങളില്‍
നിനക്കായ് സമര്‍പ്പിക്കാന്‍,
വിണ്ണ്‍ എന്നോ മണ്ണിനായ്
വിരചിച്ച മാരിയില്‍
നിന്നുദിച്ചമര്‍ന്നു പോയ
പുഷ്പങ്ങളാം കുറിപ്പുകള്‍....









up
0
dowm

രചിച്ചത്:ഹാരിസ്‌ മുഹമ്മദ്‌
തീയതി:22-05-2015 07:15:12 PM
Added by :harismuhammed
വീക്ഷണം:333
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :