നിലാവ് പോലെ
ഈ ക്ഷണം ഒരേ ഒരു ഓർമ്മയായ്
ഈ സ്വരം ഇതാ എന്റെ ജീവനായ്.....
ഈ ക്ഷണം ഒരേ ഒരു ഓർമ്മയായ്
നിൻ സ്വരം ഇതാ എന്റെ ജീവനായ്..
വിരഹം വിധിയാണോ..
വെറുമൊരു കനവാണോ...
കര കാണാത്ത മൺതോണി ജീവിതം.
ഈ ക്ഷണം ഒരേ ഒരു ഓർമ്മയായ്
നിൻ സ്വരം ഇതാ എന്റെ ജീവനായ്..
കാറ്റിലാടും ദീപംപോൽ
കാത്തു കാത്തു ഞാന്‍ നിന്നെ..
കണ്ണുനീരു പെയ്യുമ്പോൾ കാവലായ് വരുകില്ലെ
ആശകൾതൻ പൊൻവസന്ത താരമെ
എന്നെ ഏകയാക്കി എങ്ങുപോയി നീ
ആ..ആ...ആ...ആ.അ
മെല്ലെ മെല്ലെ പെയ്ത മോഹ മുത്തുകോർത്തു
നീയെനിക്കു നൾകിടാതെ ദൂരെ മാഞ്ഞുവോ.
ഈ ക്ഷണം ഒരേ ഒരു ഓർമ്മയായ്
നിൻ സ്വരം ഇതാ എന്റെ ജീവനായ്..
വേനല്‍ വന്നു നീറുമ്പോൾ
പെയ്ത മഞ്ഞു മഴയല്ലെ...
വേദനിച്ചു തളരാനായ്
വേർപിരിഞ്ഞ നിഴലല്ലെ
നൊന്തു തേങ്ങി ഞാന്‍ കരഞ്ഞ രാത്രിയിൽ
വെന്തു നീറി വിൺമനസ്സും
അ..ആ..അ..ആ..ആ.
ജാലകങ്ങള്‍ പാതി ചാരി ഞാന്‍ മയങ്ങും നേരം
നിന്റെ ഓർമ്മ എന്നെ തൊട്ടുണർത്തിയോ..
ഈ ക്ഷണം ഒരേ ഒരു ഓർമ്മയായ്
നിൻ സ്വരം ഇതാ എന്റെ ജീവനായ്..
വിരഹം വിധിയാണോ..
വെറുമൊരു കനവാണോ...
കര കാണാത്ത മൺതോണി ജീവിതം..
Not connected : |