പ്രിയനേ നിനക്കായ് - പ്രണയകവിതകള്‍

പ്രിയനേ നിനക്കായ് പ്രിയനേ നിൻ മുഖമൊരു നോക്കൂ കാണാന്‍
പ്രിയതമ-യിവിടെയുണ്ടറിയുക നീ. ..
പുലരിയില്‍ പൂത്തൊരു പൂവുപോലെൻ മന-
മറിയാതെ നിന്നെ തേടുകയായ്. .
പൂവിതൾ തഴുകുമാ പ്രണയസുഖമിന്നെൻ
മോഹമായി മാറിയതറിയുന്നുവോ. .
നിൻ വിളിക്കായിന്നു കാതോർത്തു നിൽക്കുമെൻ
സ്വപ്നങ്ങളും നീയറിയുന്നുവോ ...
എൻ മിഴിനീരിലെ നൊമ്പരമായെൻ
പ്രിയനേ നീ ഇന്നെവിടെ. ..
അകലയാണെങ്കിലും നിന്നോർമ്മയിൽ
നിന്നകലുകയാണോ-യെൻ പ്രണയം. ..
പ്രാണനാഥായെൻ ജീവനാണിന്നു നീ
ജീവിതമാകും ദീപനാളം..
കാത്തിരിക്കാം ഞാന്‍ നിനക്കായ്
നീയെത്തുവോളം എന്നോർമ്മകളിൽ...


up
0
dowm

രചിച്ചത്:ചന്തു
തീയതി:30-05-2015 01:32:00 PM
Added by :ചന്തു ചന്ദ്രന്‍
വീക്ഷണം:497
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me