വട്ടമിടുന്നു
ശൂന്യാകാശം
നക്ഷത്രങ്ങൾ വിടരുന്ന
വയൽ.
ഭൂമി ഒരു തുമ്പി.
ആകാശം
അതിൻ്റെ ചിറകുകൾ.
സൂര്യ വെളിച്ചത്തിൽ
നിനക്കു ചുറ്റും ഞാനെന്ന പോലെ
അത് വട്ടമിടുന്നു
അതിൻറെ വാലെവിടെ ?
നിന്നെ പേടിച്ച് / സ്നേഹിച്ച്
ഞാൻ മുറിച്ചെറിഞ്ഞ പോലെ
ഭൂമിയും
മുറിച്ചെറിഞ്ഞിരിക്കണം
സ്വപ്നത്തിൻ്റെ ആ
തുടുത്ത വാല്
Not connected : |