ആരാണു വെയിൽ ആരാണു മഴ?
വെയിലിൽ മരത്തണലിൽ
നിൽക്കുമ്പോലെയല്ല
മഴയിൽ പെയ്ത്തിൻറെ
സംഗീതത്തണലിൽ നിൽക്കുന്നത്
ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള
ദൂരമല്ല
കുളിരിൽ നിന്ന്
ഉൾക്കുളിരിലേയ്ക്ക്
ആരാണു വെയിൽ
ആരാണു മഴ?
കാലമെല്ലാം കാണിച്ചു തരുമ്പോഴും
നാം തർക്കത്തിലാണ്
ഒരു വെയിലിൽ നിന്ന്
ഒരു മഴയിലേക്ക് ,
ഒരു മഴയിൽ നിന്ന്
ഒരു വെയിലിലേക്ക്
കൈകൾ കോർത്ത് നടക്കുമ്പോഴും
Not connected : |