എന്‍റെ ചക്കി
ഒരുമഞ്ഞച്ചരടില്‍
ജീവിക്കയാണവള്‍
നാണംകുണുങ്ങിയാമെന്‍റപെണ്ണ്..!
വര്‍ണവസന്തമായ് പുഞ്ചിരിച്ചോളവള്‍
മുറ്റത്തെമന്ദാരപൂവ് പോലെ...
എന് മനോരാജ്യത്തെ റാണിയുമിന്നവള്‍
കണ്ണന്റെ പ്രേയസി രാധ പോലെ...
ഒരു നല്ല വാക്കിലോ തൃപ്തിയേകുന്നവള്‍
നാക്കിലത്തുമ്പിലെയന്നം പോലെ ..
എന് വഴിത്താരയില്‍
മിഴികളുമിന്നവള്‍
ഓലക്കുടിടിലെ റാന്തല്‍ പോലെ ...
കൊഞ്ചിക്കുറിഞ്ഞിയെ താലോലിക്കുന്നു ഞാന്‍
ആദ്യാനുരാഗത്തിനാമ്പല്‍ പോലെ .....
Not connected : |