നീ മഴയാവുക  - തത്ത്വചിന്തകവിതകള്‍

നീ മഴയാവുക  

എന്‍റെ അക്ഷരങ്ങള്‍ക്കുള്ളിലേക്ക്
ആളിപ്പടര്‍ന്ന അഗ്നിയായിരുന്നു നീ
ഉഷ്ണം നിറച്ചസിരകളുമായി ജീവന്‍റെ
അവസാന കണികയിലും ഒഴുകിയിറങ്ങുന്ന
ചുവപ്പ് .....
ഇന്നലെയുടെ യാഗവേദിയിലേക്ക്
ഇറക്കിവിട്ട മേധാശ്വം പരാജയത്തിന്‍റെ
കടിഞ്ഞാണില്‍ കുരുങ്ങി നിലവിളിച്ചതും
കുളമ്പുകള്‍ തേഞ്ഞ് വഴിയോരത്ത്‌ പിടഞ്ഞുമരിച്ചതുമറിഞ്ഞുവോ..
തീ പേറുന്ന മഴമേഘങ്ങള്‍ക്കുള്ളില്‍ പെയ്യാനാവാതെ വീര്‍പ്പടക്കിനിന്ന്
എന്‍റെ തളര്‍ന്ന വെയിലിനെനോക്കി നീ പരിഹസിക്കുന്നുണ്ടാകാം
എങ്കിലും
നിന്‍റെ വിടര്‍ന്ന നേത്രങ്ങളിലേക്ക്
അഗ്നി ചിറകുള്ള തുമ്പിയായി
ഞാന്‍ പറന്നു വരാം
നമുക്കൊരുമിച്ച് ഈ ഭൂമിയിലേക്ക് മഴയായി
പെയ്യ്തിറങ്ങാ൦ .....
ഈന്തപ്പഴവും കുന്തിരിക്കവുമായി
ആരൊക്കയോ നമ്മെ കാത്തിരിക്കുന്നു
എനിക്ക് അവരോട് പറയണം
തോല്‍ക്കാന്‍ മനസ്സില്ല എന്ന് ..


# -എന്‍റെ പ്രിയ കവയിത്രിക്ക്


up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:30-06-2015 02:20:56 AM
Added by :sindhubabu
വീക്ഷണം:314
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :