ദഹനക്കേട് - ഹാസ്യം

ദഹനക്കേട് 

ചുറ്റിനും നോക്കുകിലാ-
മതിൻ മുകളിലായി-
ളിച്ചോണ്ടിരിക്കുന്നി-
താനേ വിഴുങ്ങികൾ.!
"സാറേ തരേണമിക്ക-
യ്യാലെനിക്കന്നെ
കുത്തണ"മെന്നോരു-
ലാനനഭാവമായ്...
പച്ചരിക്കയ്യോ
പാങ്ങില്ലാത്തോനവരേ-
കുന്നു കുന്നോള-
മാനയും ചേനയും..
ആടിനെത്തരാം
ആനയെത്തരാം പിന്നെയോ?
പൊരുന്നയില്ലാത്തൊരു
കോഴിയേമേകിടാം...
പഞ്ചാരവാക്കിലോ
വീണുപോവുന്നവൻ;
അവനിട്ടു തന്നെയാണാ-
ദ്യത്തെ കുത്തലും...
ആനയുമില്ലൊരു
ചേനയുമില്ലവർ
പാടിയപാട്ടിലോ ?
'നാ..നാ.. 'യെന്നൊന്നില്ല .!
'സാറേ'വിളിച്ചവർ'കൈ'കൂട്ടി-
പ്പിന്നെവിളിക്കുന്നു-'മ്പോ'-
യവന്നുച്ചിയിൽ വെട്ടം
തെളിയുന്നു...
മുത്തിതൻ ചെല്ലത്താലി-
ക്കലനിർത്തിടാം
തുണ്ടൊന്നടുക്കണം
മൂടൊന്നടയ്ക്കണം
ഗ്രഹണിക്കുരുന്നിന്റെ-
യുള്ള്പോലെ...!!!


up
0
dowm

രചിച്ചത്:
തീയതി:01-07-2015 06:31:51 PM
Added by :Soumya
വീക്ഷണം:294
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :