നഷ്ട പ്രണയം - നിനക്കായി - 6 - പ്രണയകവിതകള്‍

നഷ്ട പ്രണയം - നിനക്കായി - 6 

അറിയുന്നുവോ നീ അലയുന്നിതാ ഞാന്‍ പ്രിയേ
ഏഴാം കടലിനുമിക്കരെയായി
ഏകനായി അലയുന്നൊരാത്മാവ് മാത്രമായി
വഴിയറിയാതുഴലുന്ന നഷ്ടസ്വപ്നം
ആദ്യമായി കണ്ടൊരു നാളില്‍ ഞാനറിയാതെ
നീയെന്‍ മനസ്സില്‍ പ്രണയം വിടര്‍ത്തി
അന്നുതൊട്ടെന്തെല്ലാം സ്വപ്‌നങ്ങള്‍ നെയ്തു നാം
എന്തെല്ലാം മോഹങ്ങള്‍ ഒരുക്കിവച്ചു
എല്ലാം മറന്നു നീ എന്നേ പിരിഞ്ഞുപോയി
എന്‍ ഇടനെഞ്ചു തകര്‍ത്തു നീ അകന്നുപോയീ
മിഴിനീരാല്‍ നനയുന്ന എന്‍ മുഖം നോക്കാതെ
എന്നേ തനിച്ചാക്കി അകന്നു പോയി
എന്നെങ്കിലും നീയറിയുമോ എന്‍ സഖീ
എത്ര ഞാന്‍ നിന്നേ സ്നേഹിച്ചുവെന്ന്
എന്നെങ്കിലും നീയറിയുമോ എന്‍ സഖീ
എത്രമേല്‍ നിന്നേ കൊതിച്ചുവെന്ന്‍
എല്ലാം മറന്നു നീ സ്വര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍
ഞാനലയുന്നൊരു ആത്മാവു മാത്രമായി
എല്ലാം നശിച്ചോരാ ജീവന്‍ വെടിഞ്ഞിട്ട്‌
വഴിയറിയാതുഴലുന്ന നഷ്ടസ്വപ്നം


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌ കതിരൂര്‍
തീയതി:02-07-2015 11:50:28 AM
Added by :ശ്രീജിത്ത്‌
വീക്ഷണം:461
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)