നിനക്കുവേണ്ടി  - പ്രണയകവിതകള്‍

നിനക്കുവേണ്ടി  

അഗാധമായ മായാചിന്തകളാല്‍
ഞാന്‍ മരവിച്ച നേരം
ഒരു മഞ്ഞുതുള്ളിയായി എന്നിലേക്ക്‌
നീ പെയ്തിറങ്ങി.....
നീരാവിയാകും മുന്‍പേ
നിന്നില്‍ ഞാന്‍ കണ്ടു
നീണ്ട കാത്തിരിപ്പിന്‍റെ നിറം
നീങ്ങിയ പീലികള്‍
നാളേയ്ക്കായി
തന്നയച്ച നീലിമയാകും നൊമ്പരങ്ങളും .
പച്ചക്കതിരുകളില്‍ കോര്‍ന്നിണങ്ങിയ
വെള്ളമുത്തുകള്‍ പോലെ
പുതുവര്‍ഷം കൈമാറിയ
സ്നേഹ തുള്ളികളും-
തലോടുമ്പോള്‍ ആര്‍ദ്രതയേറുന്ന
വികാരങ്ങളും.
പിന്നെ ,
പാതിരാവിന്‍ ഗന്ധംതീര്‍ത്ത സുഖവും ........
വീ ണ്ടുമണയുന്ന നിമിഷങ്ങളില്‍
വിരഹദാഹികളല്ലാത്ത മാത്രകള്‍
ആഹ്ലാദംപൊഴിയുന്ന ഗീതങ്ങളായി മാറുന്നു
നിന്‍റെ ഉത്തരങ്ങള്‍ എന്നില്‍ ഉണര്‍വേകി
നിന്നെയേന്തുവാന്‍ നേത്രങ്ങള്‍ നിലാവുയര്‍ത്തി ...


up
0
dowm

രചിച്ചത്:ഹാരിസ്‌ മുഹമ്മദ്‌
തീയതി:04-07-2015 11:39:31 PM
Added by :harismuhammed
വീക്ഷണം:397
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me