ഒടുക്കത്തെ കുത്ത് - ഹാസ്യം

ഒടുക്കത്തെ കുത്ത് 

ഒടുക്കത്തെ കുത്ത്
---------------------------
കുത്തല്ലേ കത്തിയാലേ കുത്തല്ലേ കാലമാടാ
കെഞ്ചീല്ലെ സ്നേഹത്തോടെ നിന്നോട് ഞാനപ്പോഴും
എന്നിട്ടും കാലമാടാ നിര്‍ദ്ദയം കുത്തീലോടാ
പൊക്കിളിലായിത്തന്നെ പണ്ടാര കുത്തൊരെണ്ണം

പത്തടി ദൂരം താണ്ടാന്‍ പറ്റൂല്ലാ നിനക്കെന്ന്
അപ്പോഴും പറ-ഞ്ഞില്ലേ നീയൊട്ടും കേട്ടതില്ല
വലിച്ചു കുടി-ച്ചില്ലേ മാറിലെ ചുടുചോര
വീണില്ലേ തലതല്ലി കറങ്ങി തറയില്‍നീ.

പാടീല്ലേ മൂളിപ്പാട്ട് എന്നുടെ കാതില്‍നീ
മലര്‍ന്നു കിടന്നുഞാന്‍ കാണുന്നൂ സകലതും.
പട്ടത്തിന്‍ ചുടുചോര കുടിച്ച കൊതുകൊന്നും
പത്തുസെക്കന്റില്‍നീളേ ജീവിച്ചിരുന്നിട്ടില്ല.

വൃത്തം- കേക സജീവ് പട്ടത്ത്.


up
0
dowm

രചിച്ചത്:
തീയതി:07-07-2015 11:26:16 AM
Added by :Sajeev Pattath
വീക്ഷണം:478
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me